IUML VOICE KERALA

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഇംഗ്ലീഷ്: Indian Union Muslim Lea...gue - IUML). എം. മുഹമ്മദ് ഇസ്മായിലാണ് 1948 മാർച്ച് 10-നു ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാപിച്ചത്. ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റു ന്യൂന പക്ഷ പിന്നോക്ക ജനവിഭാഗത്തിന്റെയും ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും സമൂഹത്തിൽ അഭിമാനകരമായ അസ്ഥിത്വം ഉയർത്തുന്നതിനും വേണ്ടി നില കൊള്ളുന്നു. പ്രധാനമായും കേരളത്തിലെ മലബാറിൽ വേരുകളുള്ള ഈ പാർട്ടിക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സംഘടന സംവിധാനങ്ങളുണ്ട്. മുസ്‌ലിം ലീഗിന്റെ ഇപ്പോഴത്തെ ദേശീയ പ്രസിഡണ്ട്‌ ഇ. അഹമ്മദാണ്‌.
Quick facts: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, സെക്രട്ടറി ജനറൽ, ...
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
കോണി (ഏണി)
സെക്രട്ടറി ജനറൽ Prof.Kader Moiddeen
ലോക്സഭാ പാർട്ടിനേതാവ് ഇ. അഹമ്മദ്
രൂപീകരിക്കപ്പെട്ടത് 1948 മാർച്ച് 10
ആസ്ഥാനം 52, സൗത്ത് അവെന്യൂ, ന്യൂ ഡെൽഹി
യുവജനവിഭാഗം MYL
വിദ്യാർത്ഥിവിഭാഗം MSF
വനിതാവിഭാഗം MWL
തൊഴിൽ വിഭാഗം STU
ആശയം Indian Nationality with Islamic Phylosophy
അന്താരാഷ്ട്ര അംഗത്വം KMCC
ഔദ്യോഗികനിറങ്ങൾ പച്ച
ലോകസഭാ ബലം 02
വെബ്സൈറ്റ്
http://www.indianunionmuslimleague.in/
...... ഇന്ത്യ സ്വതന്ത്രമായതിന്റെ പിറേറ വർഷം ചെന്നൈയിലെ രാജാജി ഹാളിൽ മാർച്ച് 10, 1948 നടന്ന സമ്മേളനത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സ്ഥാപിതമായി. ഇന്ന് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ഢാക്കയിൽ 1906ൽ ചേർന്ന യോഗം മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ സംഘടനക്ക് രൂപം നൽകി. അവിഭക്തഭാരതത്തിലെ മുസ്‌ലിം ജനതയെ കൂട്ടിയിണക്കി പുരോഗതിയിലേക്ക് നയിക്കുകയായിരുന്നു ഢാക്കാസമ്മേളനത്തിൻറെ ലക്ഷ്യം. രാഷ്ട്രീയവും സാമൂഹികവും സാംസ്ക്കാരികവുമായ തുറകളിൽ ലക്ഷ്യബോധത്തോടെ മുന്നേറിയ ആ സംഘടന സ്വാതന്ത്ര്യപൂർവ്വഭാരതത്തിൽ മഹത്തായ ദൗത്യങ്ങൾ നിർവ്വഹിച്ചു. സ്വതന്ത്രഭാരതത്തിലെ മുസ്‌ലിം ലീഗിൻറെ ചരിത്രം ജനാധിപത്യവ്യവസ്ഥയിൽ മതേതരത്വത്തിൻറെയും മൈത്രിയുടെയും മഹാസന്ദേശമുയർത്തിപ്പിടിച്ച് ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കാനുള്ള വേദിയായി അത് ക്രിയാത്മകമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. രാജാജി ഹാളിൽ തന്നെയിരുന്നു 1948 ലെ രൂപവത്ക്കരണ സമ്മേളനവും. ലോകചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ സ്വാതന്ത്ര്യസമരത്തിൻറേയും സാമ്രാജ്യവിരുദ്ധ മുറേറത്തിൻറേയും രാജ്യത്തെ ചോരയിൽ കുളിപ്പിച്ച വിഭജനത്തിൻറെ മുറിവുകളുടെയും അഭയാർത്ഥി പ്രവാഹത്തിൻറേയും അന്തരീക്ഷത്തിലാണ് രാജാജി ഹാളിൽ മുസ്‌ലിം ലീഗ് പിറന്നത്.

വേദനയും കാലുഷ്യവും നിറഞ്ഞുനിന്ന രാഷ്ട്രീയ- സാമൂഹികാന്തരീക്ഷത്തിൽ പരമകാരുണ്യത്തിൻറെയും ലക്ഷ്യദാർഢ്യത്തിൻറെയും താഴാത്ത കൊടിപ്പടമുയർത്തി മുന്നേറുകയായിരുന്നു അതിൻറെ ചരിത്ര ദൗത്യം. അപകോളനീകരണം പ്രക്രിയയുടെ പശ്ചാത്തലത്തിൽ പുതിയ ഭാരതരാഷ്ട്രത്തിൻറെ സ്വത്വം ഉയർത്തിപ്പിടിക്കുതിനൊപ്പം മുസ്‌ലിം ന്യൂനപക്ഷത്തിൻറെ സ്വത്വവും കാത്തുസൂക്ഷിക്കാനുള്ള ആ ദൗത്യം ലീഗ് ഏറെറടുത്തു. പ്രതിസന്ധികളും പ്രയാസങ്ങളും നിറഞ്ഞ ഒരു കാലഘട്ടത്തിൽ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന് പ്രതീക്ഷകളുടെ തുരുത്ത് തീർക്കുകയായിരുന്നു മുസ്‌ലിം ലീഗ്. അക്കാലത്ത് പ്രബല ദേശീയ പത്രങ്ങൾ ലീഗ് പിരിച്ചു വിടണമെ് വിളിച്ചു പറഞ്ഞിരിന്നു. സർവ്വേന്ത്യാ മുസ്‌ലിം ലീഗ് നേതാക്കളായ ചിലർ പോലും ലീഗ് പിരിച്ചു വിടാൻ വേണ്ടി കൺവൻഷനുകൾ വിളിച്ചു. മൗലാനാ ആസാദ് ഡൽഹിയിൽ അത്തരം ഒരു കൺവെൻഷൻ വിളിച്ചപ്പോൾ കൽക്കത്തയിൽ ബംഗാൾ പ്രധാനമന്ത്രിയായിരുന്ന സഹീദ് ഹുസയിൻ സുഹ്രവർദിയായിരുന്നു മറ്റൊരു കൺവെൻഷൻ വിളിച്ചത്. ബോംബയിലെ മുസ്‌ലിം ലീഗ് നേതാവായിരു എ.കെ.ഹാഫിസ്കയുടെ നേതൃത്വത്തിൽ ലീഗ് പിരിച്ചു വിടൽ നടന്നു.