International Gamer Association (IGA)

എല്ലാ "ഗെയിമേഴ്സിനും" ഗെയിമേഴ്സിനു വേണ്ടിയുള്ള ഈ ഗ്രൂപ്പിലേക്ക് സ്വാഗതം. ഗെയിമേഴ്സ് എന്ന് പറയുമ്പോൾ മാര്യോ മുതൽ ജി റ്റി എ ഫൈവ് വരെ കളിക്കുന്നവർ ആവാം. ഗെയിമിംഗ് ലോകത്ത് ഇന്ത്യക്കാരുടെ സാന്നിദ്ധ്യം ദിനംപ്രതി വർദ്ധിച്ചു വരികയാണ്, ഹൈ സ്പീഡ് ഇന്റർനെറ്റും ഗെയിമിംഗ് പിസിയും ഒന്നും ഇല്ലാതിരുന്നിട്ട് പോലും പല ഗെയിമുകളുടെയും സ്കോർബോർഡിന്റെ തലപ്പത് ഇന്ത്യക്കാരാണ്. അങ്ങിനെയുള്ള ഗെയിമേഴ്സിന് , കൂടുതൽ കാര്യങ്ങൾ അറിയാനും, അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും, ഒരേ ഗെയിം കളിക്കുന്നവർക്ക് പരസ്പ്പരം പരിചയപ്പെടാനും, പുതിയ ഗെയിമുകളെപ്പറ്റി ചർച്ച നടത്താനും, റിവ്യൂസ് ഇടാനും ഈ ഗ്രൂപ്പ് ഉപയോഗിക്കാം...
.
.

Rules And Regulations...
1. എല്ലാ പോസ്റ്റുകളും ഗെയിമിങ്ങുമായി ബന്ധപ്പെട്ടവ ആയിരിക്കണം.
2. സഭ്യമായ കമന്റുകളും പോസ്റ്റുകളും മാത്രമേ പാടുള്ളൂ.
3. ആരെയും വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള പോസ്റ്റോ കമന്റോ പാടില്ല.
4. മറ്റു പേജുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ, വെബ്സൈറ്റുകളിലേക്കോ ഉള്ള ലിങ്കുകൾ ഷെയർ ചെയ്യാൻ പാടില്ല.(ഏതെങ്കിലും റെഫറൻസിനു വേണ്ടി ആരെങ്കിലും ആവശ്യപ്പെട്ടിട്ടാണെങ്കിൽ കുഴപ്പമില്ല)
5. മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ ഷെയർ ചെയ്യാൻ ശ്രമിക്കുക...