IT Dealers Kerala

ഐടി ഹാർഡ് വെയർ രംഗത്ത് വ്യാപാരം ചെയ്യുന്നവർക്കും, ജോലി ചെയ്യുന്നവർക്കും മാത്രമായി ഉള്ള ഈ ഗ്രൂപ്പിലേക്ക് സ്വാഗതം.

കേരളത്തിലെ എല്ലാ ഐടി ഹാർഡ് വെയർ പ്രോഫഷനലുകളെയും ഒറ്റയടിക്ക് അഡ്രസ് ചെയ്യാൻ ഉള്ള ഒരു വേദി ആയി ആണ് ഈ ഗ്രൂപ്പ് സംവിധാനം ചെയ്തിരിക്കുന്നത്. ഇതിലെ അംഗങ്ങൾക്കെല്ലാം അഭിവാദ്യങ്ങൾ.

നിങ്ങളുടെ ഉത്പന്നങ്ങൾ ഇതുവഴി അവതരിപ്പിക്കുകയോ, വിപണനം ചെയ്യുകയോ, വിശകലനം ചെയ്യുകയോ വാർത്തകൾ പോസ്റ്റ്‌ ചെയ്യുകയോ ഒക്കെ ആവാം. കൂടാതെ, അഭിപ്രായങ്ങൾ, പരാതികൾ എന്നിവയ്ക്കും നമുക്കൊത്തൊരുമിച്ചു പരിഹാരങ്ങൾ നിർദേശിക്കാം. ഇത് ഒരു അടഞ്ഞ ഗ്രൂപ്പ് ആണ്. പുറത്തുള്ള ആർക്കും ഇവിടെ പോസ്റ്റ്‌ ചെയ്യാനോ, നമ്മൾ ചെയ്യുന്നത് ചെയ്യുന്നത് കാണാനോ, അഭിപ്രായം പോസ്റ്റ്‌ ചെയ്യാനോ. ലൈക്ക് ചെയ്യാനോ ഒന്നും കഴിയുകയില്ല.

ഇതിൽ പോസ്റ്റുചെയ്യുന്ന ചില കാര്യങ്ങൾ രഹസ്യ സ്വഭാവമുള്ളതായിരിക്കും. പ്രത്യേകിച്ചു ഡീലർ പ്രൈസ്, ഓഫറുകൾ മുതലായവ. അവ പൊതുജനങ്ങളിലേക്ക് പോകുന്നത് ഒരുപക്ഷെ നമ്മുടെ ബിസിനസിനു ഹാനികരമായേക്കാം. അതിനാൽ ഈ രംഗത്തുള്ളവർക്ക് മാത്രമേ ഇവിടെ പ്രവേശനമുള്ളൂ. ആരുടെയും അനുവാദത്തിനു കാത്തുനില്ക്കാതെ തന്നെ, നിങ്ങൾക്കോരോരുത്തർക്കും ഈ രംഗത്തുള്ള നിങ്ങളുടെ സുഹൃത്തുക്കളെ ഇതിൽ ചേർക്കാവുന്നതാണ്.

**** കണിശമായും ഈ ബിസിനസുമായി ബന്ധപ്പെട്ടവർ മാത്രം *****

ഇതിനപ്പുറത്തെ വാർത്തകളോ, പരസ്യങ്ങളോ, പോസ്റ്റുക ളോ, സഹായ അഭ്യർഥനകളോ അനുവദിക്കുന്നതല്ല. അങ്ങനെ ഒന്നിലധികം തവണ പോസ്റ്റു ചെയ്യുന്നവരെ ഇതിൽ നിന്ന് മുന്നറിയിപ്പില്ലാതെ ഒഴിവാക്കുന്നതായിരിക്കും.

ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക. ബിസിനസ് വളർത്താനും, പ്രോഡ ക്ടുകൾ മറ്റുള്ളവരെ അറിയിക്കാനും, സ്കീം, ഓഫറുകൾ എന്നിവ പ്രചരിപ്പിക്കാനുമെല്ലാം ഈ ഗ്രൂപ്പ് ഫലപ്രദമായി നിങ്ങൾക്ക് ഉപയോഗിക്കാനാകും എന്നാശംസിക്കട്ടെ.

WELCOME TO THE COMMUNITY-AREA FOR KERALA IT DEALERS IN FACEBOOK.

Greetings to all members of Hardware Business community in Kerala.

This is an initiative to address the dealers group across the stage in a single shot. The members can use this platform to convey the news, requirements, schemes, complaints, offers, introduce or promote their business.

This is a closed community group. Outsiders can't see or post the contents. The members can add new members to this group without any constrains. But please remember to bring-in your friends who are in IT hardware industry ONLY. Many information are confidential and might be unhealthy to our business if and when gone outside our circle.

***STRICTLY FOR THOSE WHO ARE IN IT HARDWARE BUSINESS ONLY***

We do not encourage Scams, Spams and subjects outside our industry. Such postings are subjected to remove without any notice.

Please feel free to post your suggestions and complaints.

Wish you all have MANY MANY great experiences here!