ഷാരോണിലെ ലില്ലിപൂക്കള്‍

"വിശ്വാസപ്രമാണം"
----------------------
സര്‍വശക്തനായ പിതാവും ആകാ...ശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍‌ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍‌ ഗര്‍ഭസ്ഥനായി കന്യാമറിയത്തില്‍‌ നിന്നു പിറന്നു; പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകള്‍ സഹിച്ച്, കുരിശില്‍‌ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു; പാതാളത്തില്‍‌ ഇറങ്ങി, മരിച്ചവരുടെ ഇടയില്‍‌ നിന്നും മൂന്നാം നാള്‍ ഉയിര്‍ത്ത്; സ്വര്‍ഗത്തിലേയ്ക്ക് എഴുന്നള്ളി, സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു; അവിടെ നിന്ന് ജീവിക്കുന്നവരേയും മരിച്ചവരേയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വര്ഗ്ഗത്തിലേതു പോലെ ഭൂമിയിലുമാകേണമേ.

അന്നന്ന് വേണ്ട ആഹാരം ഇന്നും ഞങ്ങള്‍ക്ക്‌ തരേണമേ. ഞങ്ങളോട്‌ തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തില്‍‌ ഉര്‍പെടുത്തരുതേ. തിന്മയില്‍‌ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ.
† ആമേൻ.

നിങ്ങളുടെ പ്രാര്‍ത്ഥനാ വിഷയം എന്തുതന്നെ ആയാലും അറിയിക്കുക നമുക്കു ഗ്രൂപ്പ് മുഴുവനോടും ചേര്‍ന്നു പ്രാര്‍ത്ഥിക്കാം.....
__/*\__ __/*\__ __/*\__ __/*\__ __/*\__ __/*\__

നിങ്ങളുടെ കൂട്ടുകാരെയും ഈ ഗ്രൂപ്പിലേക്ക് ക്ഷണിക്കുക
എന്ന്
അഡ്മിന്‍ ടീം.