Kavithakal.കവിതകള്‍

description:

ഓര്‍ക്കൂട്ടിലെ കവിതാസ്വാദകാരുടെ ഏറ്റവും വലിയ കൂട്ടായ്മ ഇപ്പോള്‍ ഫേസ്ബുബുക്കിലും....
നിന്നെ ഉണര്‍ത്തുന്ന ഈ നിമിഷങ്ങളില്‍ കവിതയുടെ ഗന്ധമുണ്ടെങ്കിലത് ഓര്‍മകളുടെ തംബുരുവില്‍ മധുരമാം കാലത്തിലേയ്ക്കൊരു തിരിച്ചുപോക്കായിരിക്കും ........
നേര്‍ത്തവിരലുകള്‍ കൊണ്ട് ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും ഒരു സ്വപ്നം പോലെ നീ വരും. കാലങ്ങളെ മാത്രകളാക്കി, ചന്ദ്രികാജ്യോതിയുടെ ഒരായിരം ദിനങ്ങള്‍ കവര്‍ന്നെടുത്ത് നീ വരും, ഒരു പൂവാടിയുടെ പുഞ്ചിരി നിന്നില്‍ ഉതിരുന്നുണ്ടാവും.നിനക്ക് വേണ്ടി മാത്രം നിര്‍‌ഗ്ഗ‍ളിക്കുന്ന എന്റെ വിരല്‍തുമ്പിലെ അക്ഷരങ്ങള്‍ സ്വരങ്ങളായി നിന്നെ ചൂഴ്ന്നുനില്‍ക്കും.നിനക്ക് വരാതിരിയ്ക്കാനാവില്ലാ, എനിക്ക് ചിന്തകള്‍ തന്നത് നീയാണ്, അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ തന്നത് നീയാണ്..

"നിലാവിന്റെ അനന്തതയിലേക്കലിഞ്ഞു ചേരാന്‍ എനിക്കൊരു സ്വപ്നമുണ്ട് .അതില്‍ എനിക്കൊരു ലോകമുണ്ട് .കിനാവിന്റെ അപാരതയിലേയ്ക്കെത്തി നോക്കുവാന്‍ എനിയ്ക്കൊരു കഥയുടെ ചിറകുണ്ട്.കറുത്തപാഥയില്‍ വെളിച്ചമായ് പൊഴിയുവാന്‍ കൊഴിഞ്ഞുവീഴുമൊരു തൂവലുമുണ്ട് ."

Vivek P V