Kasrottare dictionary

നമ്മള്‍ കാസറഗോട്ടുകാര്‍, സ്നേഹിക്കാനും സഹായിക്കാനും സന്മനസ്സുള്ളവര്‍. ലോകത്തിന്‍റെ ഏതു കോനിലാനെങ്ങിലും നാടിനേം നാടുകാരേം സ്നേഹിക്കുന്നവര്‍. മലയാളികള്‍ എന്ന് പറയുമ്പോഴും കാസരഗോട്ടുകാര്‍ക്ക് നമ്മുടേത്‌ മാത്രമായ ഒരു ഭാഷയും സംസ്കാരവും ഉണ്ട്. 'നമ്മളെ ആ ബാസ മുണ്ടാനും ചന്ഗായിമരൊക്കെ ബിസ്യം പറയാനും ഒരു ജാഗെ' അതാണ്‌ 'kasrotaare dictionary '. നിങ്ങള്‍ക്കറിയാവുന്ന കാസരഗോടന്‍ വാക്കുകളും അതിന്റെ അര്‍ത്ഥവും നിങ്ങള്‍ക്കിവിടെ പങ്കു വെക്കാം. ഇവിടെ നമുക്ക് ജാതിയോ ,മതമോ , രാഷ്ട്രീയമോ പ്രശ്നമല്ല . നമ്മുടെ ഭാഷയും സംസ്കാരവും ആണ് നമുക്ക് ചര്‍ച്ചാ വിഷയം. പുതിയ തലമുറയ്ക്ക് അന്യമായ പല വാക്കുകളും ഒരു പക്ഷെ നിങ്ങള്‍ക്കരിയാമായിരിക്കും. ആ വാക്കുകളും അവയുടെ അര്‍ത്ഥവും നിങ്ങള്‍ക്കിവിടെ ഷെയര്‍ ചെയ്യാം. ഈ വാക്കുകളൊക്കെ സമാഹരിച്ചു നമുക്ക് നമ്മുടേത്‌ മാത്രമായ ഒരു കാസരഗോടന്‍ dictionary ഉണ്ടാക്കുക അതാണ്‌ നമ്മുടെ ഈ ഗ്രൂപ്പിന്റെ ലക്‌ഷ്യം. അത് കൊണ്ട് നിങ്ഗോ എല്ലാരും ബെയം ബരീ , ഞമ്മക്ക് ബിസ്യം തുടങ്ങാം.