മങ്കൊമ്പി‍ലമ്മ...!!!!

മങ്കൊമ്പ് ശ്രീ ഭഗവതിക്ഷേത്രം
കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാ...ട് താലൂക്കിൽ, മങ്കൊമ്പിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ദേവീക്ഷേത്രമാണ്‌ മങ്കൊമ്പ് ശ്രീ ഭഗവതീക്ഷേത്രം. ആലപ്പുഴ -- ചങ്ങനാശ്ശേരി റോഡിൽ (എ. സി. റോഡ്) മങ്കൊമ്പ് ജങ്ഷനിൽനിന്ന് ഏകദേശം 2 കി.മി. വടക്ക് മാറി ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നു. മലയാളനാടിന്റെ പുണ്യമായ പമ്പാനദിയുടെയും മണിമലയാറിന്റേയും സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ ദേവിയുടെ ദാരുവിഗ്രഹമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിനുമുന്നിൽ സ്വർണ്ണക്കൊടിമരമുണ്ട്. അഞ്ചുനേരമാണ് ഇവിടെ പൂജ. തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രത്തിന്റെ കാരാണ്മ കുളങ്ങര ഇല്ലക്കാർക്കാണ്.
താഴമൺ തന്ത്രികൾക്കാണ് തന്ത്രകർമ്മങ്ങൾക്ക് അധികാരം. ശിവൻ, ഗണപതി, അയ്യപ്പൻ എന്നീ ഉപദേവതകളെയും പ്രതിഷ്ഠിച്ചിരിക്കുന്നു. See More