Oomakkuyil padumbol...

ഊമക്കുയില്‍ പാടുമ്പോള്‍ സിദ്ദീഖിന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലിം ആണ്.ടെലിഫിലിമുകള്‍ ചെയ്തുള്ള മുന്‍പരിചയം , പിന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം - കുറെയേറെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ മലയാളി പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുകയാണ് .പ്രിവ്യു കണ്ടു.എട്ടാം ക്ലാസ്സു മുതല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക്, ഒപ്പം തനിക്കു ഒരിക്കലും ഒത്തു പോവാന്‍ കഴിയാത്ത സാഹചര്യങ്ങളിലേക്ക് രക്ഷിതാക്കളുടെ നിര്‍ബന്ധം കൊണ്ട് എത്തിപ്പെട്ട , കവിതയും മലയാളവും മനസ്സിന്റെ ഭാഗമാക്കിയ ഒരു പെണ്‍കുട്ടി - മാളവിക നായര്‍ .അവള്‍ അവിടെ അനുഭവിക്കുന്ന വിങ്ങലുകള്‍, മക്കളെ അവരുടെ മനസ്സ് കാണാതെ തങ്ങളുടെ അഭീഷ്ടങ്ങള്‍ക്കായി കുരുതി കൊടുക്കുന്ന രക്ഷിതാക്കള്‍ക്കും , സ്വന്തം മുലപ്പാലിന്, മാത്രുഭാഷക്ക് വിലക്ക് കല്പിക്കുന്ന സ്വകാര്യ വിദ്യാലയങ്ങളുടെ ക്രൂരതകള്‍ക്കും നേരെ ഈ ചിത്രം ആഞ്ഞടിക്കുന്നു - തികഞ്ഞ കലാമൂല്യത്തോടെ - തുടക്കക്കാരന്റെ പൊറുക്കപ്പെടാവുന്ന ചില്ലറ കൈകുറ്റപ്പാടുകള്‍ മറക്കാം - വിഷയം അവതരിപ്പിച്ചിട്ടുണ്ട് സിദ്ദീക്ക് .മാളവിക എന്ന ഇതിലെ നായികയെ, ആ കൊച്ചു കുട്ടിയുടെ ഒരിക്കലും മറക്കാന്‍ പറ്റാത്ത അഭിനയ മുഹൂര്‍ത്തങ്ങളെ വീര്‍പ്പു മുട്ടലോടെയല്ലാതെ കണ്ടിരിക്കാന്‍ ആവില്ല
STORY, SCREENPLAY, DIRECTION : SIDHEEQUE CHENNAMANGALLUR
CAMERA : NOUSHAD SHAREEF
CAST : MALAVIKA NAIR, SHANKAR, SANGEETHA RAJENDRAN,
LYRICS : KANESH POONUR,