RIGHT THINKERS- യഥാര്‍ത്ഥ ചിന്തകര്‍

ക്രിയാത്മക ചിന്തകള്‍ക്ക് ഒരിടം-"We Stand for the Right To Think Right"

സുഗമമായ ചര്‍ച്ചകള്‍ക്ക് ഏതാനും പെരുമാറ്റ ചട്ടങ്ങള്‍:

1. പരസ്പര ബഹുമാനത്തോടെയും സഹിഷ്ണുതയോടെയും ഇടപെടുക.

2. ഇന്ത്യയുടെ ഐക്യ -അഖണ്ഡത കാത്തു സൂക്ഷിക്കുക.

3. വിദ്വേഷം, വര്‍ഗ്ഗീയത, വംശീയത വളര്‍ത്തുന്ന അഭിപ്രായങ്ങളും പോസ്റ്റുകളും ഒഴിവാക്കുക. ആവർത്തന പോസ്റ്റ്‌, കേവല പോസ്റ്ററുകൾ, അഭിപ്രായമില്ലാത്ത ലിങ്കുകൾ, നീളൻ മംഗ്ലീഷ്‌ പോസ്റ്റുകൾ, വ്യക്തിഹത്യയും അവഹേളനവും മാത്രം ലക്ഷ്യമാക്കിയ പോസ്റ്റുകൾ, നുണപ്രചരണം എന്ന് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമായ പോസ്റ്റുകൾ, രാഷ്ട്രീയ/സംഘടനാ പ്രചരണം മാത്രം ലക്ഷ്യം വെക്കുന്ന പോസ്റ്റുകൾ, പേജ് പ്രൊമോഷന്‍, തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ അടങ്ങിയ പോസ്റ്റുകള്‍, എന്തെങ്കിലും ഉത്സവകാലത്തോ ബ്രേക്കിംഗ് ന്യൂസ് വരുമ്പോഴോ എല്ലാവരും അതെ വിഷയം തന്നെ സ്വന്തമായി ചെയ്യുന്നത്, സ്പാമിംഗ്, ആശയം വ്യക്തമല്ലാത്ത പോസ്റ്റുകള്‍, നോണ്‍ അവൈലബിള്‍ ലിങ്ക് ഇട്ട പോസ്റ്റുകള്‍ തുടങ്ങിയവ അനുവദിക്കുന്നതല്ല.

5. അസഭ്യമായ ഭാഷയും ചിത്രങ്ങളും ഒഴിവാക്കുക

6. മെമ്പര്‍മാരുടെ സ്വകാര്യ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യാതിരിക്കുക

7. സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്ക് ഗ്രൂപ്പ്‌ ഉപയോഗിക്കാതിരിക്കുക

8. ചീത്ത വിളി , അശ്ലീലം, സഭ്യത ലംഘിച്ചു സംസാരിക്കല്‍, തെറി വിളി എന്നിവ അനുവദിക്കുകയില്ല. ഇത്തരം കമന്റുകളോ പോസ്റ്റുകളോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ഡിലീറ്റ് ചെയ്യപ്പെടും. ഇത്തരം പ്രവർത്തനങ്ങൾ ആവര്‍ത്തിക്കുന്നവരെ ബാന്‍ ചെയ്യും.

9. ചര്‍ച്ചകളുടെ ഗൌരവം ഇല്ലാതാക്കും വിധം തമാശ കലര്‍ന്ന ഫോട്ടോകള്‍ കമന്റുകളില്‍ ഇടുന്ന പ്രവണത ഒഴിവാക്കുക

10. വോട്ടഭ്യര്‍ത്ഥന പോസ്റ്റുകള്‍ ഒഴിവാക്കി സഹകരിക്കുക


11. മംഗ്ലീഷ് കമന്‍റുകള്‍/പോസ്റ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.അത്തരത്തിലുള്ള പോസ്റ്റുകളും കമന്‍റുകളും മുന്നറിയിപ്പ് കൂടാതെ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം


12.മറ്റു ഗ്രൂപ്പുകളിലെ പോസ്റ്റുകൾ ഗ്രൂപ്പിൽ ഷെയർ ചെയ്യാൻ അനുവദിക്കുന്നതല്ല . അവ മുന്നറിയിപ്പില്ലാതെ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം . ആ പോസ്റ്റുകൾ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതിൽ കുഴപ്പമില്ല . ഷെയറിംഗ് ചെയ്യുന്നതിനാണ് നിരോധനം

13. ഗ്രൂപ്പ്‌ പോളിസിക്ക് വിരുദ്ധമായ ഏതു പോസ്റ്റും അഡ്മിന്‍ ഒരു വിശദീകരണവും ഇല്ലാതെ ഡിലീറ്റ് ചെയ്യുന്നതാണ്..

14. മെമ്പർമാരുടെ അഡ്രസ്സ്, ഫോൺ നമ്പർ, ഈമെയിൽ എന്നിവ ശേഖരിക്കുന്ന പോസ്റ്റുകൾ അനുവദിക്കില്ല.

15.ഇതൊരു പൊതു ഗ്രൂപ്പ് ആയതിനാല്‍ തന്നെ ഗ്രൂപ്പിലെ പോസ്റ്റുകള്‍ , അഭിപ്രായങ്ങള്‍ എന്നിവ അതാതു മെമ്പര്‍മാരുടെ മാത്രം അഭിപ്രായങ്ങളാണ്. ഗ്രൂപ്പ് അഡ്മിന് അത്തരം പോസ്റ്റുകളുടെ മേല്‍ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.

ഗ്രൂപ്പ്‌ നന്നാക്കുന്നതിൽ അഡ്മിൻസിൽ ഉപരി ഉത്തരവാദിത്വവും ക്ഷമയും ആത്മാർത്ഥതയും അംഗങ്ങളുടെ ഭാഗത്ത്‌ നിന്നുണ്ടാകട്ടെ എന്നാശംസിക്കുന്നു... ഇത്‌ അഡ്മിൻസിന്റെ ഗ്രൂപ്പല്ല.. അംഗങ്ങളുടെ ഗ്രൂപ്പാണ്‌. അഡ്മിൻസ് അല്ല, നിങ്ങളാണ് ഈ ഗ്രൂപ്പിന്റെ സ്വഭാവവും ഗതിയും നിർണ്ണയിക്കുന്നത്.


ഈ നിര്‍ദേശങ്ങള്‍ ചിന്തകള്‍ക്ക് കൂച്ച് വിലങ്ങിടാന്‍ അല്ല. മറിച്ച് അവ ഉന്നതവും മഹത്തരവും ആകുവാന്‍ ആണ്......
പുതിയ നിര്‍ദേശങ്ങള്‍ അല്ലെങ്കില്‍ ചട്ട ലംഘനങ്ങള്‍ അഡ്മിന്‍ പാനലിനെ അറിയിക്കുമല്ലോ. ഇത് നാം ഓരോരുത്തരുടെയും ഗ്രൂപ്പ്‌ ആണ്..