TRUTH FIGHTERS-സത്യത്തിന്റെ പോരാളികള്

അടിസ്ഥാനപരമായ ക്രിസ്തീയ വിശ്വാസ സത്യങ്ങളില് ഉറച്ചുനിന്നുകൊണ്ട് , നമ്മിലുള്ള പ്രത്യാശയെ കുറിച്ച് ചോദിക്കുന്നവരോട്, സകല സൗമ്യതയോടും, ഭയഭക്തിയോടും കൂടി പ്രതിവാദം പറയുകയും, ഏക സത്യദൈവവും, ലോക രക്ഷിതാവും ആയ, നസറായനായ യേശു ക്രിസ്തുവിന്റെ മഹത്തായ സുവിശേഷം, യേശുക്രിസ്തുവിന്റെ അന്ത്യനിയോഗം അനുസരിച്ച് ഭൂലോകത്തില് എങ്ങുമുള്ള സകല സ്രിഷ്ടികലോടും ധൈര്യത്തോടെ വിളിച്ചറിയിക്കുവാനും, സര്വശക്തനായ ത്രീഏക ദൈവം നമ്മെ സഹായിക്കട്ടെ.

2. Cor.10:3-5.......
"ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല. ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ. അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി,"

Acts.4:12......
"മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല."

Mark.16:15,16
“പിന്നെ യേശു അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.”

Mathew.16:17,18.........
"യേശു അവനോടു: “ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു.
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു."

1. Peter.3:15..............
"നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ."



ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമേന്.

ഈ ഗ്രൂപ്പിന്റെ നിയമാവലി..............

https://www.facebook.com/groups/sathyathinte.poralikal/permalink/457745107657367/