I AM POPULAR-ഞാൻ ജനകീയൻ

.............. ഞാൻ ജനകീയൻ..............

നമുക്ക് ചുറ്റും നടക്കുന്ന സമൂഹിക പ്രസക്തി ഉളള സംഭവങ്ങൾ ചർച്ചയിലൂടെ അതിൻ്റെ നന്മ തിന്മകളെ വേർതിച്ച് കാണുക എന്ന ലക്ഷ്യത്തോടെയാണ് "ഞാൻ ജനകീയൻ "എന്ന ഗ്രൂപ്പ് ആരംഭിച്ചിട്ടുളളത്. ജാതി,മത,രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ നിങ്ങളുടെ അഭിപ്രായങ്ങൾ മറ്റുളളവരിൽ എത്തിക്കുവാൻ ഈ ഗ്രൂപ്പ് നിങ്ങളെ തീർച്ചയായും സഹായിക്കും.

ശ്രദ്ധിക്കുക ഗ്രൂപ്പ് നിയമങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു...

1. അംഗങ്ങൾ പരസ്പര ബഹുമാനത്തോടെയും സഹിഷ്ണുതയോടെയും പെരുമാറുക.

2. വിദ്വേഷം, വര്ഗ്ഗീയത, വംശീയത വളര്ത്തുന്ന അഭിപ്രായങ്ങളും പോസ്റ്റുകളും ഒഴിവാക്കുക.

3. വീഡിയോ പോസ്റ്റ്കൾ, ലിങ്ക് പോസ്റ്റുകൾ, വ്യക്തിപരമായ പോസ്റ്റുകൾ,പരസ്യ പോസ്റ്റുകൾ എന്നിവ അനുമതി ഇല്ലാതെ ഡിലീറ്റ് ചെയ്യുവാൻ അഡ്മിൻ പാനലിന് അധികാരം ഉണ്ടായിരിക്കും.

4. ആവർത്തന പോസ്റ്റ്, നീളൻ മംഗ്ലീഷ് പോസ്റ്റുകൾ, വ്യക്തമല്ലാത്ത പോസ്റ്റുകൾ,നുണപ്രചരണം ലക്ഷ്യം വെക്കുന്ന പോസ്റ്റുകൾ എന്നിവ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ അനുവദിക്കുന്ന

5. ചീത്ത വിളി , അശ്ലീലം ചിത്രങ്ങൾ, അസഭ്യമായ അക്ഷേപങ്ങൾ എന്നിവ ഒഴിവാക്കുക അല്ലാത്ത ഗ്രൂപ്പിൽ നിന്നും പുറത്താക്കപ്പെടുന്നതായിരിക്കും.

6. രാജ്യത്തിൻ്റെ സംസ്ക്കാരവും ഐക്യവും അഖണ്ഡതലും കാത്തു സൂക്ഷിക്കുക.

7. അംഗങ്ങളുടെ സ്വകാര്യ വിവരങ്ങളും ഫോട്ടോകളും ദുരുപയോഗം ചെയ്യാതിരിക്കുക.

8. ചർച്ചകൾ സംഘടിപ്പിക്കുവാൻ കഴിയുന്ന തരത്തിലുളള പോസ്റ്റുകൾ മാത്രം ഇടാൻ ശ്രമിക്കുക.

9. തമാശ കലര്ന്ന ഫോട്ടോകൾ കമന്റുകൾ,മംഗ്ലീഷ് കമന്റുകൾ എന്നിവ പരമാവധി ഒഴിവാക്കുക.

10. മറ്റു ഗ്രൂപ്പുകളിലെ പോസ്റ്റുകൾ ഗ്രൂപ്പിൽ ഷെയർ ചെയ്യാൻ അനുവദിക്കുന്നതല്ല. അവ ഡിലീറ്റ് ചെയ്യുന്നതായിരിക്കും. (ആ പോസ്റ്റുകൾ ഇവിടെ പോസ്റ്റ് ചെയ്യുന്നതിൽ കുഴപ്പമില്ല. ഷെയറിംഗ് ചെയ്യുന്നതിനാണ് നിരോധനം)

11. ഗ്രൂപ്പ് പോളിസിക്ക് വിരുദ്ധമായ ഏതു പോസ്റ്റും അഡ്മിന് ഒരു വിശദീകരണവും ഇല്ലാതെ ഡിലീറ്റ് ചെയ്യുന്നതാണ്.

12. ഗ്രൂപ്പിലെ പോസ്റ്റുകൾ , അഭിപ്രായങ്ങൾ എന്നിവ അതാതു മെമ്പര്മാരുടെ മാത്രം അഭിപ്രായങ്ങളാണ് ഇത്തരം പോസ്റ്റ്കൾക്ക് അഡ്മിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.
13. സൈബർ കുറ്റകൃത്യങ്ങൾ ഒരു കാരണവശാലും ഗ്രൂപ്പിൽ അനുവദിക്കില്ലാ കൂടാതെ തെറ്റായ കമൻ്റ്/ പോസ്റ്റ് എന്നിവക്ക് 3 പ്രാവിശ്യത്തെ വാണിങ് ഉണ്ടായിരിക്കും ശേഷം ഗ്രൂപ്പിൽ നിന്നുംബാറ് ചെയ്യുന്നതായിരിക്കും.
14. മതങ്ങൾ, സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവയ്ക്കെതിരെയുള്ള ആരോപണങ്ങൾ തികച്ചും സഭ്യമായ ഭാഷയിൽ മാത്രം നടത്തുക
15. മേൽപ്പറഞ്ഞ ആരോപണങ്ങളുടെ അസ്തിത്വത്തിന് പൂർണ ഉത്തരവാദിത്വം പോസ്റ്റിന്റെ ഉടമകൾക്ക് മാത്രമായിരിക്കും
16. ഇത്തരം പോസ്റ്റുകളിൽ വരുന്ന കമന്റുകൾക്ക് പോസ്റ്റ് ഉടമ മറുപടി നൽകാത്ത പക്ഷം പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതുമാണ്
17.ഗ്രൂപ്പ് അംഗങ്ങൾ ഈ നിയമങ്ങൾ കർശനമായുംപാലിച്ചിരിക്കണം,.
18. നിയമങ്ങൾ കൂട്ടി ചേർക്കാനും മാറ്റങ്ങൾ വരുത്താനും അഡ്മിൻ പാനലിന് പൂർണ്ണമായ അധികാരം ഉണ്ടായിരിക്കും.


ഗ്രൂപ്പിലെ അംഗങ്ങൾ "ഞാൻ ജനകീയനെ" സ്വന്തം ഗ്രൂപ്പായി കണ്ട്കൊണ്ട് നല്ല ചർച്ചകൾ സംഘടിപ്പിച്ചും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയും ഗ്രൂപ്പിൻ്റെ പുരോഗതിയിൽ ഓരോരുത്തരുംപങ്ക് ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.....